കൊച്ചി: യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ എക്സലന്‍സ് അവാര്‍ഡ് സീറോമലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയ്ക്ക്.
ഡിസംബറില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് പുരസ്കാരം സമര്‍പ്പിക്കുമെന്ന് സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു അറിയിച്ചു.
ജസ്ററീസ് കെ.ടി. തോമസ്, ഡോ. സിറിയക് തോമസ്, ഐടി മേഖലയിലെ പ്രമുഖനായ വി. കെ. മാത്യൂസ് എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയസമിതി അംഗങ്ങള്‍.

Comments: